ഉദ്ധാരണമില്ലായ്മയ്ക്ക് മരുന്നുണ്ടെന്ന സത്യം ജനം വിശ്വസിച്ചു തുടങ്ങിയത് വയാഗ്രയുടെ വരവ്. പുരുഷന്മാരിലെ ലൈംഗിക ഉദ്ധാരണശേഷിക്കുറവു പരിഹരിക്കാന്‍ വയാഗ്ര സഹായകരമാണെന്ന് കമ്പനിയുടെ വാഗ്‌ദാനം ഈ മരുന്നിന് ഏറെ പ്രചാരം നല്‍കി കഴിഞ്ഞു.
വീര്യം, ഊര്‍ജം എന്നൊക്കെ അര്‍ഥമുള്ള വിഗര്‍, കുതിച്ചു ചാടുന്ന വെള്ളച്ചാട്ടമായ നയാഗ്ര എന്നീ വാക്കുകളില്‍ നിന്നാണ് വയാഗ്ര എന്ന മരുന്നിന് പേരു വീണത്. സില്‍ഡനഫില്‍ സിട്രേറ്റ് എന്നാണ് ഈ മരുന്നിന്റെ രാസനാമം. പല ഇന്ത്യന്‍ കമ്പനികളും വിദേശ സഹകരണത്തോടെ വയാഗ്രയുടെ ഇന്ത്യന്‍ പതിപ്പുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. 25, 50, 100 മിഗ്രാം അളവുകളില്‍ ലഭിക്കും. ആര്‍ക്കും കഴിക്കാവുന്ന മരുന്നല്ല വയാഗ്ര. എന്നാല്‍ വയാഗ്രയില്‍ പല പാല്‍ശ്വഭലങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
ഒട്ടേറെ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം മാത്രമേ വയാഗ്ര ഉപയോഗിക്കാവൂ. പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവരും ഹൃദയത്തിനോ തലച്ചോറിനോ വൃക്കകള്‍ക്കോ തകരാറുളളവരും വയാഗ്ര കഴിക്കരുത്. രക്തപരിശോധനയും ഇസിജി പരിശോധനയും നടത്തി കുഴപ്പമൊന്നുമില്ലെന്ന് ഹൃദ്രോഗവിദഗ്‌ധന്‍ ഉറപ്പു നല്‍കിയ ശേഷമേ വയാഗ്ര കഴിക്കാവൂ. ആരോഗ്യസ്ഥിതിയും ആവശ്യകതയും മനസിലാക്കി വേണം ഡോസ് നിശ്ചയിക്കാന്‍. മരുന്ന് ഓവര്‍ഡോസ് കഴിക്കുന്നതു ഏറെ അപകടകരമാണ്. സൈക്യാട്രിസ്റ്റിന്റെയോ യൂറോളജിസ്റ്റിന്റെയോ എന്‍ഡോക്രൈനോളജിസ്റ്റിന്റെയോ കുറിപ്പ്‌് ഇല്ലാതെ വയാഗ്ര വില്‍ക്കരുതെന്നാണ് നിയമം.
Viagra is not a drug that anyone can take